തച്ചങ്ങാട് ബാലകൃഷ്ണന് അനുസ്മരണം
1540186
Sunday, April 6, 2025 6:55 AM IST
പള്ളിക്കര: തച്ചങ്ങാട് ബാലകൃഷ്ണന്റെ ഒമ്പതാം ചരമവാര്‍ഷികദിനത്തില്‍ തച്ചങ്ങാട് നടന്ന അനുസ്മരണ സമ്മേളനം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തച്ചങ്ങാട് ബാലകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം വി.നാരായണന് നായര്‍ക്ക് കൈമാറി.
സംഘാടക സമിതി ചെയര്മാന് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, ഹക്കീം കുന്നില്‍, സാജിദ് മൗവല്‍, രഞ്ജിത് നാറാത്ത്, ഗീത കൃഷ്ണന്, പി.വി സുരേഷ്, കെ.വി.ഭക്തവത്സലന്, കെ.വി.ശ്രീധരന്, എം.പി.എം.ഷാഫി, ജയശ്രീ മാധവന്, ടി.യശോദ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന് കരിച്ചേരി സ്വാഗതവും ചന്ദ്രൻ തച്ചങ്ങാട് നന്ദിയും പറഞ്ഞു.