റോഡിലെ കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രികന് ലോറിയിടിച്ച് മരിച്ചു
1539908
Saturday, April 5, 2025 10:10 PM IST
കാസര്‍ഗോഡ്: സംസ്ഥാനപാതയിലെ കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രികന് ലോറിയിടിച്ച് ദാരുണാന്ത്യം. മേല്‍പറമ്പ് ഒറവങ്കര സ്വദേശിയായ പ്രവാസി യുവാവ് മുഹമ്മദ് ഹനീഫ് (30) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 8.40ഓടെ ചെമ്മനാട് ജമാഅത്ത് ഹൈസ്കൂളിനു സമീപമാണ് അപകടമുണ്ടായത്. പെരുന്നാള്‍ ആഘോഷിക്കാനായി ദുബായില്‍നിന്നും നാട്ടിലെത്തിയ ഹനീഫ് അടുത്തയാഴ്ച തിരിച്ചുപോകാനിരിക്കെയാണ് അപകടമുണ്ടായത്. ഷെരീഫ്-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സാഹിസ്, ഷാനവാസ്, ഷെരീഫ.