ഒ​ട​യം​ചാ​ൽ: ഉ​ഡു​പ്പി-​ക​രി​ന്ത​ളം 400 കെ​വി വൈ​ദ്യു​ത ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലെ ക​ർ​ഷ​ക​ർ​ക്കും മ​റ്റു സ്ഥ​ല​മു​ട​മ​ക​ൾ​ക്കും ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി നേ​താ​ക്ക​ളും വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​മാ​യു​ള്ള ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച ഇ​ന്ന്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​ഞ്ച് എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ക്കും.

ക​ർ​ഷ​ക​ര​ക്ഷാ സ​മി​തി ചെ​യ​ർ​മാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഷി​നോ​ജ് ചാ​ക്കോ, ക​ൺ​വീ​ന​ർ കെ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, എം.​കെ. ഭാ​സ്ക​ര​ൻ അ​ട്ടേ​ങ്ങാ​നം, സ​ത്യ​നാ​ഥ് ക​മ്പി​ക്കാ​നം, ഫ്രാ​ൻ​സി​സ് ജോ​സ​ഫ് കാ​ട്ടു​കു​ക്കെ എ​ന്നി​വ​രാ​ണ് സ​മി​തി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വൈ​ദ്യു​തി വ​കു​പ്പി​ലെ​യും കെ​എ​സ്ഇ​ബി​യി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.

വൈ​ദ്യു​ത ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ സ​ർ​വേ ന​ട​ത്തി ന​ഷ്ട​മാ​കു​ന്ന ഭൂ​മി​യു​ടെ​യും കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 24നു ​ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി നേ​താ​ക്ക​ളും വൈ​ദ്യു​തി മ​ന്ത്രി​യു​മാ​യി ന​ട​ന്ന ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി​രു​ന്നു. ഈ ​സ​ർ​വേ ഇ​പ്പോ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. കി​നാ​നൂ​ർ-​ക​രി​ന്ത​ളം മു​ത​ൽ പൈ​വ​ളി​ഗെ വ​രെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഈ ​സ​ർ​വേ പ്ര​കാ​ര​മു​ള്ള ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​ന് അ​ന്തി​മ​രൂ​പം ന​ല്കു​ക​യാ​ണ് ഇ​ന്ന​ത്തെ ച​ർ​ച്ച​യു​ടെ ല​ക്ഷ്യം.

കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ക​ർ​ഷ​ക​ര​ക്ഷാ സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം നേ​ര​ത്തേ പു​തു​ക്കി നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​ന് മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ല്ക​ണ​മെ​ന്നാ​ണ് സ​മി​തി​യു​ടെ ആ​വ​ശ്യം. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ നാ​മ​മാ​ത്ര​മാ​യ ന​ഷ്ട​പ​രി​ഹാ​രം മാ​ത്രം ന​ല്കി​യ ക​ർ​ഷ​ക​ർ​ക്കും വ​ർ​ധി​പ്പി​ച്ച തു​ക​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്ക​ണം.

ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഭൂ​മി​യു​ടെ ഫെ​യ​ർ വാ​ല്യൂ​വി​ന്‍റെ നാ​ലി​ര​ട്ടി തു​ക ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ല്കാ​മെ​ന്ന നി​ർ​ദേ​ശം ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​യി​ൽ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് പ​ര്യാ​പ്ത​മ​ല്ലെ​ന്നും ദേ​ശീ​യ​പാ​ത​യ്ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​ന് ത​ത്തു​ല്യ​മാ​യ നി​ര​ക്കി​ൽ ന​ഷ്ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്കി ന​ല്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ര​ക്ഷാ സ​മി​തി​യു​ടെ ആ​വ​ശ്യ​മെ​ന്നും ചെ​യ​ർ​മാ​ൻ ഷി​നോ​ജ് ചാ​ക്കോ പ​റ​ഞ്ഞു. ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലു​ട​നീ​ളം 46 മീ​റ്റ​ർ വീ​തി​യി​ലു​ള്ള സ്ഥ​ല​ത്തി​നും വീ​ടു​ക​ൾ​ക്കും മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഈ ​നി​ര​ക്കി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണം.

വൈ​ദ്യു​ത ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം 46 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നോ കൃ​ഷി ചെ​യ്യാ​നോ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ര​യും സ്ഥ​ലം പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ര​ക്ഷാ സ​മി​തി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വൈ​ദ്യു​ത ലൈ​നി​നാ​യി ട​വ​റു​ക​ൾ നി​ർ​മി​ക്കാ​ൻ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് ന​ല്കാ​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി കൊ​ടു​ത്തു​തീ​ർ​ക്ക​ണം. ന​ടു​വി​ലൂ​ടെ വൈ​ദ്യു​ത ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​തു​മൂ​ലം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്ന താ​ര​ത​മ്യേ​ന ചെ​റി​യ സ്ഥ​ല​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നും സ​മി​തി നേ​താ​ക്ക​ൾ ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഷി​നോ​ജ് ചാ​ക്കോ വ്യ​ക്ത​മാ​ക്കി.