ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചു
1497489
Wednesday, January 22, 2025 7:39 AM IST
ഉദുമ നിയോജക മണ്ഡലത്തിൽ 5.40 കോടി
ഉദുമ: ഉദുമ നിയോജക മണ്ഡലത്തിലെ 36 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 5.40 കോടി രൂപ അനുവദിച്ചതായി സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു.
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ പെരളം-ഉപ്പാടി വളപ്പ് റോഡ്, വില്ലാരംപതി-നാലക്ര-വാക്കുഴി-പൊള്ളക്കട റോഡ്, കുമ്ള-ചെുവളം-മീങ്ങോത്ത് റോഡ്, എടമുണ്ട-കോട്ടകൊച്ചി-തൊടുപ്പനം-റോഡ് ദേലംപാടി പഞ്ചായത്തിലെ അത്തനടി-ആര്ലുണ്ട റോഡ്, ഗുണ്ടിക്കണ്ടം-കയര്തൊടി എസ്ടി കോളനി റോഡ്, ദേലംപാടി-കുത്തിമുണ്ട-ദേര്ക്കാജെ റോഡ്, പള്ളഞ്ചി-തളിയനടുക്കം റോഡ്, പയറടുക്കം അങ്കണവാടി- ബണ്ഡാരക്കുഴി റോഡ്, മുളിയാര്‍ പഞ്ചായത്തിലെ മൂലടുക്കം-മസ്ജിദ് ബാവിഞ്ചിക്കുണ്ട് റോഡ്, കുണിയേരി-ചെറ്റത്തോട്-അരിയില്‍ റോഡ്, പൂവാള എസ്സി കോളനി-പമ്പ് ഹൗസ് റോഡ്, എരിഞ്ചേരി-പാണൂര്‍ സ്കൂള്‍ റോഡ്, കരിക്കലുടം-കരണി റോഡ്, കുറ്റിക്കോല്‍ പഞ്ചായത്തിലെ രാമനടുക്കം-മാണിമൂല തട്ട് റോഡ്, ചൂരിത്തോട്-പള്ളക്കാട് റോഡ്, കുറ്റിക്കോല്‍-കൂരാമ്പ്-കാലിക്കടവ് റോഡ്, കൊളംകുന്നില് കോളനി റോഡ്, കാവുങ്കാല്‍-കോളിക്കാല്-ചിറ്റപ്പന്കുണ്ട് റോഡ് ചെമ്മനാട് പഞ്ചായത്തിലെ അച്ചേരി-കളരിക്കല്‍ റോഡ്, ദേളി-കുന്നുപാറ റോഡ്, ആച്ചിലവളപ്പ്-കൂനിക്കുന്ന് റോഡ് ഉദുമ പഞ്ചായത്തിലെ മുക്കുന്നോത്ത് കാവ്-മുക്കുന്നോത്ത് ട്രാന്‍സ്ഫോര്‍മര്‍ റോഡ്, കണ്ണംകുളം-കളിങ്ങോം റോഡ്, മാങ്ങാട് അംബാപുരം തൊട്ടി-മുതിരവളപ്പ് റോഡ്, കാപ്പുകയം-കുണ്ട്യങ്ങാനം റോഡ്, ഉദയമംഗലം-കൊതാരമ്പത്ത് റോഡ് പള്ളിക്കര പഞ്ചായത്തിലെ കാട്ടിയടുക്കം-കൂട്ടപ്പുന്ന റോഡ്, പള്ളത്തിങ്കാല്‍- ആലക്കോട് പ്ലാന്റേഷന് റോഡ്, കല്ലിങ്കാല്‍ റെയില്‍വേ ലൈന്‍ ലിങ്ക് റോഡ്, മൗവ്വല്‍-പുതിയകണ്ടം റോഡ് ബേഡഡുക്ക പഞ്ചായത്തിലെ മൊയോലം-കൊല്ലംപണ റോഡ്, ചെമ്പക്കാട് ഉരുളാല കോളനി റോഡ്, ലിങ്കത്തോട് കോളനി-ഗോകുല പാണ്ടിക്കണ്ടം റോഡ്, ആലത്തുംപാറ-കാമലം-വലിയപാറ റോഡ്, പയറ്റിയാല്‍- അടുമ്മല് ക്വാറി റോഡ് എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിന് 15 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 4.28 കോടി
ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 21 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4.28 കോടി അനുവദിച്ചതായി എ.കെ.എം. അഷ്റഫ് എംഎല്‍എ അറിയിച്ചു.
റോഡുകളുടെ പേരും തുകയും പഞ്ചായത്തിന്റെ പേരും യഥാക്രമം ബായിക്കട്ട-ഉളുവാര്‍ ജുമാ മസ്ജിദ് റോഡ്-20ലക്ഷം (കുമ്പള), അടുക്ക ബിലാല്‍ മസ്ജിദ് ഓപ്പോസിറ്റ് ചുക്കിരിയടുക്ക റോഡ്-20 ലക്ഷം (മംഗല്പാടി), ബീച്ച് റോഡ് ടു കണ്വാതീര്ത്ത റോഡ്-15 ലക്ഷം (മഞ്ചേശ്വരം), കയാര്‍കാട്ടെ നൂത്തില റോഡ്-20 ലക്ഷം (പൈവളികെ),കോടിച്ചാല്-പുത്തിഗെ വയല്‍ റോഡ്-15 ലക്ഷം (പുത്തിഗെ), പാവൂര്‍-കുണ്ടാപ്പു പാലത്തടി റോഡ്-20 ലക്ഷം (വോര്‍ക്കാടി), കുരടുക്ക-ബെദ്രംപള്ള ലിങ്ക് റോഡ്-20 ലക്ഷം (എന്മകജെ), ബോര്ക്കല-കോളിയൂര്‍ മസ്ജിദ് റോഡ്-15 ലക്ഷം (മീഞ്ച),എന്‍എച്ച് ബദ്രിയ നഗര്‍ പെര്‍വാഡ് റോഡ്-25 ലക്ഷം, ബന്തിയോട് മാണിഹിത്തിലു റെയില്‍വേ ട്രാക്ക് റോഡ്-20 ലക്ഷം(മംഗല്പാടി), ഹൈഗ്ലോഡി റോഡ്-30 ലക്ഷം (മഞ്ചേശ്വരം) പച്ചമ്പള-കണ്ണാടിക്കാന റോഡ്-20 ലക്ഷം (പൈവളികെ),കന്തല്‍ റോഡ്-20 ലക്ഷം (പുത്തിഗെ), കജപദവ് മുതല്‍ മലര് റോഡ്-20ലക്ഷം (വോര്‍ക്കാടി), ഏല്‍ക്കാനാ ഉറുമി റോഡ്-20 ലക്ഷം (എന്മകജെ), ബണ്ടജാല് പാദമ്മാര് റോഡ്-15 ലക്ഷം (മീഞ്ച), മുളിയടുക്ക-ബല്ലമ്പാടി റോഡ്-15 ലക്ഷം (കുമ്പള), ഒബര്ളാ ജുമാ മസ്ജിദ് റോഡ്-30 ലക്ഷം (മംഗല്പാടി), മേലങ്കടി കജ കൊപ്പള റോഡ്-18 ലക്ഷം (മഞ്ചേശ്വരം), ഭര്ണ്ണിക്കട്ട മുഗര്‍ ചൊട്ടത്തൂര് താരിഗുഡെ എസ്സി കോളനി റോഡ്-20 ലക്ഷം (കുമ്പള), പച്ചമ്പള-ഇച്ചിലങ്കോട്-ജുമാ മസ്ജിദ്-വിഷ്ണുമൂര്‍ത്തി ടെമ്പിള്‍ റോഡ്-30 ലക്ഷം (മംഗല്പാടി) എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഭരണാനുമതി ലഭ്യമായത്.
ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി പ്രവൃത്തി തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എംഎല്‍എ അറിയിച്ചു.