കാ​ഞ്ഞ​ങ്ങാ​ട്: തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ കു​ന്ദം​കു​ള​ത്ത് ഫെ​ബ്രു​വ​രി ഏ​ഴു മു​ത​ല്‍ ഒ​മ്പ​തു​വ​രെ ന​ട​ക്കു​ന്ന സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട ജി​ല്ലാ ആ​ണ്‍-​പെ​ണ്‍ കു​ട്ടി​ക​ളു​ടെ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ല്‍​സ് 24നു ​വൈ​കു​ന്നേ​രം 4.30നു ​പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജി​ല്‍ ന​ട​ത്തും.

2009 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു ശേ​ഷ​മോ ജ​ന​ന തീ​യ​തി​യു​ള്ള ക​ളി​ക്കാ​ര്‍​ക്ക് വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി​യും ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി​യും സ​ഹി​തം സ്‌​പോ​ര്‍​ട്‌​സ് യൂ​ണി​ഫോ​മി​ല്‍ ട്ര​യ​ല്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ഫോ​ണ്‍: 7907975025, 9961281960.