തോമാപുരം സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി
1497483
Wednesday, January 22, 2025 7:39 AM IST
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 65-ാം വാർഷികാഘോഷവും സേവനത്തിൽനിന്ന് വിരമിക്കുന്ന മുഖ്യാധ്യാപിക സിസ്റ്റർ കെ.എം. ലിനറ്റിനുള്ള യാത്രയയപ്പു സമ്മേളനവും മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ അധ്യക്ഷത വഹിച്ചു.
സേവനത്തിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ കെ.എം. ലിനറ്റ്, ചിറ്റാരിക്കാൽ എഇഒ പി.പി. രത്നാകരൻ, മുൻ അധ്യാപകൻ കെ.ജെ. ഫ്ലാബിയൻ എന്നിവരെ ആദരിച്ചു. സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ഉപഹാരങ്ങൾ നല്കി.
സ്കൂൾ മാനേജർ റവ. ഡോ. മാണി മേൽവട്ടം, ഫാ. ജോർജ് തെങ്ങുംപള്ളി, സിസ്റ്റർ ലൂസി ജോസ്, ചിറ്റാരിക്കാൽ ബിപിസി വി.വി. സുബ്രഹ്മണ്യം, പ്രിൻസിപ്പൽ സിജോം സി. ജോയ്, പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട്, മദർ പിടിഎ പ്രസിഡന്റ് ശുഭലക്ഷ്മി പ്രദീപ്, എൽപി സ്കൂൾ മുഖ്യാധ്യാപകൻ മാർട്ടിൻ ജോസഫ്, ബിനു തോമസ്, ജുബിൻ ജോസ്, ഫാ. പി.ഐ. ജിജോ, ഷേർളി പി. തോമസ്, ഷിജി തോമസ്, സ്കൂൾ ലീഡർ നിവേദിത ബിജു, സിസ്റ്റർ കെ.എം. ലിനറ്റ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.