വന്യമൃഗശല്യം തടയാന്‍ നടപടി വേണം
1497484
Wednesday, January 22, 2025 7:39 AM IST
കാസര്‍ഗോഡ്: കാറഡുക്ക, ദേലംപാടി, മുളിയാര്‍ പഞ്ചായത്തുകളില്‍ അതിരൂക്ഷമായ വന്യമൃഗശല്യം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഐഎന്‍ടിയുസി കാസര്‍ഗോഡ് നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മൗനം വെടിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. സി.ജി. ടോണി അധ്യക്ഷത വഹിച്ചു. അര്ജുനന് തായലങ്ങാടി, ഉമേശ് അണങ്കൂര്‍, അബൂബക്കര്‍ തുരുത്തി, പി.കെ. വിജയന്, ഉദയന്‍ കൊണാല, കെ.എം. പവിത്രന്, പ്രദീപ് പുറവങ്കര, ബാലകൃഷ്ണന്, രത്നാകരന് കുണ്ടാര്‍, ഗോപാലകൃഷ്ണന്, സതീശന്, സിറിയക്, പി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.