നുള്ളിപ്പാടിയില്‍ ദേശീയപാത നിര്‍മാണം തടഞ്ഞു
1497486
Wednesday, January 22, 2025 7:39 AM IST
കാസര്‍ഗോഡ്: നുള്ളിപ്പാടിയില്‍ ദേശീയപാതനിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. നുള്ളിപ്പാടിയില്‍ ദേശീയ പാതയില്‍ അടിപാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ഒരു വര്‍ഷമായി തുടരുകയാണ്. അതിനിടയിലാണ് വീണ്ടും നിര്‍മാണം പുനരാഭിക്കാന് വേണ്ടി ദേശീയപാത അതോറിറ്റിയും നിര്‍മാണ കമ്പനിയും ശ്രമം ആരംഭിച്ചത്. നാട്ടുകാര്‍ സംഘടിച്ച് എത്തിയതോട് കൂടി നിര്‍മാണത്തില്‍ നിന്ന് കമ്പനി പിന്മാറി.
10 ദിവസത്തെ സാവകാശം വേണമെന്ന സമരസമിതിയുടെ ആവശ്യം ഡിവൈഎസ്പിയുടെ സാനിധ്യത്തില്‍ സമസമിതി മുന്നോട്ടു വച്ചു. ദേശീയപാത നിര്‍മാണം കൊണ്ട് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് നുള്ളിപ്പാടി പ്രദേശവാസികള്‍ നേരിടുന്നതെന്നും അടിപ്പാത കിട്ടിയില്ലെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം വീടുകളില്‍ എത്താനെന്നും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള പ്രവര്‍ത്തി ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. പി. രമേശ്, അനില്‍ ചെന്നിക്കര, വരപ്രസാദ്, എം. ലളിത, വിനോദ്കുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.