തി​രു​മേ​നി-ചാ​ത്ത​മം​ഗ​ലം റോ​ഡ് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്
Thursday, June 8, 2023 12:43 AM IST
തി​രു​മേ​നി: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്ത​മം​ഗ​ലം ​നി​വാ​സി​ക​ൾ​ക്ക് ഇ​നി മ​ന​സ​മാ​ധാ​ന​ത്തോ​ടെ യാ​ത്ര​ചെ​യ്യാം. ഇ​വ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യ തി​രു​മേ​നി-ചാ​ത്ത​മം​ഗ​ലം റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​താ​ണ് ഇ​വ​ർ​ക്ക് തു​ണ​യാ​യ​ത്.
ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള റോ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്. ടാ​റിം​ഗ് ഇ​ല്ലാ​തി​രു​ന്ന 1987 കാ​ല​ത്ത് സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് ഇ​തു​വ​ഴി ന​ട​ത്തി​യി​രു​ന്നു. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം പി​ന്നീ​ട് ബ​സ് സ​ർ​വീ​സ് നി​ന്നു.
ഇ​തി​നൊ​ക്കെ പ​രി​ഹാ​ര​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ജോ​യി​യു​ടെ ശ്ര​മ​ഫ​ല​മാ​യി തി​രു​മേ​നി​യി​ൽ നി​ന്നും ചാ​ത്ത​മം​ഗ​ല​ത്തേ​യ്ക്കു​ള്ള മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ റോ​ഡ് ടാ​റിം​ഗും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റും ചെ​യ്ത് പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.