ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം അ​ദാ​നി​ക്ക് വി​ൽ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന: ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, June 7, 2023 12:54 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം ന​ഷ്‌​ട​ത്തി​ലാ​ക്കി അ​ദാ​നി​ക്ക് വി​ൽ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ള്ള​താ​യി സം​ശ​യി​ക്ക​ണ​മെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തോ​ടു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ മ​ട്ട​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ഒ​ന്നും ചെ​യ്തി​ല്ല. യു​ഡി​എ​ഫ് ന​ട​പ്പാ​ക്കി​യ​ത​ല്ലാ​തെ ഒ​രു വി​ക​സ​ന​വും ന​ട​ന്നി​ട്ടി​ല്ല. ഇ​ന്ന​ത്തെ അ​വ​സ്ഥ​യ്ക്ക് ഒ​ന്നാം പ്ര​തി കേ​ന്ദ്ര സ​ർ​ക്കാ​രും ര​ണ്ടാം പ്ര​തി സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​ണ്.
എം​എ​ൽ​എ ആ​യി​രു​ന്ന ഇ.​പി.​ജ​യ​രാ​ജ​ൻ റ​ൺ​വേ വി​ക​സി​പ്പി​ക്കാ​ൻ സ​മ​രം ന​ട​ത്തി​യ​താ​ണ്. ഇ​ട​തു​സ​ർ​ക്കാ​ർ വ​ന്ന് ഏ​ഴു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രി​ഞ്ച് ഭൂ​മി പോ​ലും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ക​മ്മീ​ഷ​ൻ അ​ടി​ക്കു​ന്ന ജോ​ലി​യ​ല്ലാ​തെ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പു​രോ​ഗ​തി​യെ പ​റ്റി​യോ ഈ ​സ​ർ​ക്കാ​രി​നും ഭ​രി​ക്കു​ന്ന​വ​ർ​ക്കും താ​ത്പ​ര്യ​മി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ദ​സി​ൽ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, പി.​ടി. മാ​ത്യു, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, വി.​എ.​നാ​രാ​യ​ണ​ൻ, സ​ജീ​വ് മാ​റോ​ളി, റി​ജി​ൽ മാ​ക്കു​റ്റി, ടി.​ഒ.​മോ​ഹ​ന​ൻ, കെ.​സി.​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, വി.​വി.​പു​രു​ഷോ​ത്ത​മ​ൻ, റ​ഷീ​ദ് ക​വ്വാ​യി, കെ.​പി.​സാ​ജു, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, സു​രേ​ഷ് മാ​വി​ല, റ​ഫീ​ഖ്, വി.​പി.​അ​ബ്ദു​ൾ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.