പു​ക​യി​ല ഉ​ത്പാ​ദ​നം നി​ർ​ത്ത​ലാ​ക്കാ​ൻ കൂ​ട്ടാ​യ ശ്ര​മം വേ​ണം: ഡോ. ​ബാ​ബു മാ​ത്യു
Thursday, June 1, 2023 1:02 AM IST
ക​ണ്ണൂ​ർ: സാ​മ്പ​ത്തി​ക-​പാ​രി​സ്ഥി​തി​ക-​ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് വ​ഴി വെ​ക്കു​ന്ന പു​ക​യി​ല​യു​ടെ ഉ​ത്പ​ദാ​നം നി​ർ​ത്ത​ലാ​ക്കാ​ൻ കൂ​ട്ടാ​യ ശ്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്ന് റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ ക​മ്യൂ​ണി​റ്റി ഓ​ങ്കോ​ള​ജി വി​ഭാ​ഗം മു​ൻ ത​ല​വ​ൻ പ്ര​ഫ.​ ഡോ. ബാ​ബു മാ​ത്യു. ‌ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. "ന​മു​ക്ക് വേ​ണ്ട​ത് പു​ക​യി​ല​യ​ല്ല ഭ​ക്ഷ​ണ​മാ​ണ്" എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ലോ​ക ആ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ദ്രാ​വാ​ക്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജ് ഡീ​ൻ ഡോ. ​സ​ജി​ത റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡി. ​കൃ​ഷ്ണ​നാ​ഥ പൈ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ.​ വി.​സി.​ ര​വീ​ന്ദ്ര​ൻ, നെ​ത​ർ​ല​ൻ​ഡ്സി​ൽ കാ​ൻ​സ​ർ ഗ​വേ​ഷ​ണ രം​ഗ​ത്തെ ശാ​സ്ത്ര​ജ്ഞ​നാ​യ പ്ര​സീ​ത് പൊ​തു​വാ​ൾ, ക​ണ്ണൂ​ർ ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ.​ വി.​ സു​രേ​ഷ്, കാ​സ​ർ​ഗോ​ഡ് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ. ​ഡോ.​ ജാ​സ്മി​ൻ ഷാ, ​ബി​സി​ബി പ്രോ​ജ​ക്ട് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സു​ചി​ത്ര സു​ധീ​ർ, ഡോ. ​ഗീ​ത മേ​ക്കോ​ത്ത്, ടി.​എം. ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.