കൃ​ഷി​ക്കും മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ബ​ജ​റ്റ്
Thursday, March 30, 2023 12:53 AM IST
ത​ളി​പ്പ​റ​മ്പ്: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യു​ടെ 2023-24 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ക​ല്ലി​ങ്കീ​ല്‍ പ​ദ്മ​നാ​ഭ​ന്‍ അ​വ​ത​രി​പ്പി​ച്ചു. കൃ​ഷി, മാ​ലി​ന്യ സം​സ്‌​ക​ര​ണം, ആ​രോ​ഗ്യം എ​ന്നി​വ​യ്ക്കും ബ​ജ​റ്റി​ല്‍ പ്ര​ധാ​ന പ​രി​ഗ​ണ​ന ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ഓ​ഫി​സ് കോ​മ്പൗ​ണ്ടി​ല്‍ അ​ത്യാ​ധു​നി​ക ഓ​ഡി​റ്റോ​റി​യ​വും ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സും കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളും നി​ര്‍​മി​ക്കാ​ന്‍ അ​ഞ്ചു കോ​ടി രൂ​പ വ​ക​യി​രു​ത്തി.

കാ​ക്കാ​ത്തോ​ട് മ​ല​യോ​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് കെ​ട്ടി​ട​ത്തി​ന് മൂ​ന്നു കോ​ടി, ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ​ക​ല്‍ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന് ആ​റ് ല​ക്ഷം, ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്‌​സി​ല്‍ ലി​ഫ്റ്റ്, ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ട് ന​വീ​ക​ര​ണം, പാ​ള​യാ​ട് മ​ലി​ന​ജ​ല പ്ലാ​ന്‍റി​ന്‍റെ ശേ​ഷി വ​ധി​പ്പി​ക്കാ​ന്‍ 1.5 കോ​ടി, റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് 2.2 കോ​ടി, ഡ്രെ​യി​നേ​ജ് നി​ര്‍​മാ​ണം ഏ​ഴു​കോ​ടി, അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ആ​റു കോ​ടി​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.

സ​ര്‍​വ മേ​ഖ​ല​യും സ്പ​ര്‍​ശി​ച്ച ജ​ന​പ​ക്ഷ ബ​ജ​റ്റാ​ണ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ഭ​ര​ണ പ​ക്ഷാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ന് അ​നു​സ രി​ച്ച് ഉ​യ​ര്‍​ന്നു വ​രാ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഒ.​സു​ഭാ​ഗ്യം വി​മ​ര്‍​ശി​ച്ചു. എം.​കെ.​ഷ​ബി​ത, പി.​പി. മു​ഹ​മ്മ​ദ് നി​സാ​ര്‍, പി.​സി. ന​സീ​ര്‍, കെ. ​ര​മേ​ശ​ന്‍, സി.​പി. മ​നോ​ജ്, പി. ​റ​ജു​ല, ഒ. ​സു​ഭാ​ഗ്യം, പി. ​ഗോ​പി​നാ​ഥ​ന്‍, കെ.​എം. ല​ത്തീ​ഫ്, പി.​വി. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ക​ല്ലി​ങ്കി​ല്‍ പ​ദ്മ​നാ​ഭ​ന്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.