കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Thursday, March 30, 2023 12:52 AM IST
ആ​റ​ളം: ഇ​രി​ട്ടി മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് അ​ഗ്രി ക​ൾ​ച്ച​റ​ൽ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രുടെ ആ​റ​ളം ക​ള​രി​ക്കാ​ട് ദാ​നാ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ൽ​കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സം​ഘം ജീ​വ​ന​ക്കാ​ര​നാ​യ പി. ​മ​ധു​വി​നെ ഡെ​പ്യൂ​ട്ടി ര​ജി​സ്റ്റാ​ർ കെ. ​പ്ര​ദോ​ഷ് കു​മാ​ർ ആ​ദ​രി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അ​ബ്ദു​ൾ നാ​സ​ർ ചാ​ത്തോ​ത്ത്. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ ർ ​പി.​വി​നീ​ത, സം​ഘം പ്ര​സി​ഡ​ന്‍റ് ബേ​ബി തോ​മ​സ് കാ​ശാം​കാ​ട്ടി​ൽ , സെ​ക്ര​ട്ട​റി അ​നു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.