ക​ല്ല​റ​യ്‌​ക്ക​ല്‍ മ​ഹാ​റാ​ണി ജ്വ​ല്ലേ​ഴ്‌​സിന്‍റെ ന​വീ​ക​രി​ച്ച മെ​ഗാ​ഷോ​റൂം തുറന്നു
Tuesday, March 28, 2023 1:21 AM IST
ക​ണ്ണൂ​ര്‍: ക​ല്ല​റ​യ്‌​ക്ക​ല്‍ മ​ഹാ​റാ​ണി ജ്വ​ല്ലേ​ഴ്‌​സി​ന്‍റെ ന​വീ​ക​രി​ച്ച ക​ണ്ണൂ​ര്‍ ഷോ​റൂ​മി​ന്‍റെ ഉ​ദ്‌​ഘാ​ട​നം ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച്‌​ബി​ഷ​പ് എ​മ​രി​റ്റ​സ്‌ മാ​ര്‍ ജോ​ര്‍​ജ്‌ വ​ലി​യ​മ​റ്റ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഷീ​ബ റ​പ്പാ​യി​യും റ​പ്പാ​യി ക​ല്ല​റ​യ്‌​ക്ക​ലും ചേ​ര്‍​ന്ന്‌ നി​ര്‍​വ​ഹി​ച്ചു. ഉ​ദ്‌​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ക​ല്ല​റ​യ്‌​ക്ക​ല്‍ മ​ഹാ​റാ​ണി ജ്വ​ല്ലേ​ഴ്‌​സി​ല്‍ മാ​ര്‍​ച്ച്‌ 27 മു​ത​ല്‍ ഏ​പ്രി​ല്‍ 27 വ​രെ പ​ര്‍​ച്ചേ​യ്‌​സ്‌ ചെ​യ്യു​ന്ന​വ​ര്‍​ക്ക്‌ ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ്‌ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്‌. ബം​പ​ര്‍ സ​മ്മാ​ന​മാ​യി ഒ​രു​ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ സ​മ്മാ​ന​വും എ​ല്ലാ പ​ര്‍​ച്ചേ​യ്‌​സു​ക​ള്‍​ക്കും ഉ​റ​പ്പാ​യ സ​മ്മാ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്‌ മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു. കൂ​ടാ​തെ വി​വാ​ഹ പാ​ര്‍​ട്ടി​ക​ള്‍​ക്ക്‌ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ണ്‌.
പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ത​നി​മ​യും ആ​ധു​നി​ക​ത​യു​ടെ കൗ​തു​ക​വും ഉ​ള്‍​പ്പെ​ടു​ത്തി അ​തി​വി​പു​ല​മാ​യ ആ​ഭ​ര​ണ ശേ​ഖ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന മെ​ഗാ​ഷോ​റൂ​മി​ല്‍ ലോ​കോ​ത്ത​ര ഡി​സൈ​നു​ക​ള്‍, പ​ഴ​മ​യു​ടെ പാ​ര​മ്പ​ര്യ​വും പു​തു​മ​യു​ടെ പ്രൗ​ഢി​യും തു​ളു​മ്പു​ന്ന കാ​ശു​മാ​ല, പാ​ല​യ്‌​ക്ക മാ​ല, നാ​ഗ​പ​ട താ​ലി, ക​രി​മ​ണി മാ​ല, പൂ​ത്താ​ലി, ഇ​ള​ക്ക താ​ലി തു​ട​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി​യാ​ണു ഒ​രു​ക്കി​യി​ട്ടു​ള്ള​ത്‌. കൂ​ടാ​തെ അ​മൂ​ല്യ​ങ്ങ​ളാ​യ പ്രെ​ഷ്യ​സ്‌ സ്റ്റോ​ണു​ക​ളോ​ടു​കൂ​ടി​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ര്‍​ന്ന ശേ​ഖ​ര​വും മെ​ഗാ​ഷോ​റൂ​മി​ല്‍ ല​ഭ്യ​മാ​ണ്‌.
കു​റ​ഞ്ഞ വി​ല​യി​ല്‍ പ​രി​ശു​ദ്ധ സ്വ​ര്‍​ണം ന​ല്‍​കു​ന്ന മ​ഹാ​റാ​ണി​യി​ല്‍ മൂ​ന്നു​ഗ്രാം മു​ത​ല്‍ വ​ള​ക​ള്‍, ര​ണ്ടു ഗ്രാം ​മു​ത​ല്‍ മാ​ല​ക​ള്‍, 0.5 ഗ്രാം ​മു​ത​ല്‍ സ്റ്റ​ഡു​ക​ള്‍, നാ​ലു​ഗ്രാം മു​ത​ല്‍ പാ​ദ​സ​ര​ങ്ങ​ളും ല​ഭി​ക്കും. അ​ഞ്ചു​പ​വ​ൻ മു​ത​ല്‍ 500 പ​വ​ന്‍ വ​രെ​യു​ള്ള വി​വാ​ഹാ​ഭ​ര​ണ സെ​റ്റു​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന മ​ഹാ​റാ​ണി​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബ​ഡ്‌​ജ​റ്റി​ന​നു​സ​രി​ച്ച്‌ ആ​ഭ​ര​ണ​ങ്ങ​ള്‍ ഇ​ഷ്ടാ​നു​സ​ര​ണം വാ​ങ്ങാ​ന്‍ സാ​ധി​ക്കു​ന്നു. 916 സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക്‌ പു​റ​മെ ലൈ​റ്റ്‌​വെ​യ്‌​റ്റ്‌ 18 കാ​ര​റ്റ്‌ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്‌.
ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യ്‌​ക്ക്‌ സ്വ​ര്‍​ണം ബു​ക്ക്‌ ചെ​യ്യാ​ന്‍ അ​ഡ്വാ​ന്‍​സ്‌ ബു​ക്കിം​ഗ്‌ സൗ​ക​ര്യ​വും സ്വ​ര്‍​ണ സ​മ്പാ​ദ്യ പ​ദ്ധ​തി​ക​ളും ല​ഭ്യ​മാ​ണ്‌. വി​പ​ണി​യി​ലെ ഏ​റ്റ​വും മി​ക​ച്ച റീ​സെ​യി​ല്‍ വി​ല​യി​ല്‍ ഏ​ത്‌ ജ്വ​ല്ല​റി​യി​ല്‍​നി​ന്നും വാ​ങ്ങി​യ സ്വ​ര്‍​ണ​വും മ​ഹാ​റാ​ണി​യു​ടെ "ഓ​ള്‍​ഡ്‌ ഗോ​ള്‍​ഡ്‌ എ​ക്‌​സ്‌​ചേ​ഞ്ചി​ലൂ​ടെ' മാ​റ്റി പു​തി​യ 916 സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നും അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഫാ​ക്ട​റി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന സ്വ​ര്‍​ണം നേ​രി​ട്ട്‌ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്‌ ഹോ​ള്‍​സെ​യി​ല്‍ വി​ല​യി​ല്‍ ന​ല്‍​കു​ന്ന മ​ഹാ​റാ​ണി​യു​ടെ ക​ണ്ണൂ​ര്‍, ത​ല​ശേ​രി, തൃ​ശൂ​ര്‍ ഷോ​റൂ​മു​ക​ളി​ല്‍ കേ​ര​ള ഡി​സൈ​നു​ക​ള്‍, ചെ​ട്ടി​നാ​ട്‌, കോ​ൽ​ക്കൊ​ത്ത, ഇ​റ്റാ​ലി​യ​ന്‍ തു​ട​ങ്ങി​യ ഏ​തു ഡി​സൈ​നു​ക​ളും ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ ല​ഭ്യ​മാ​ക്കു​ന്നു. കൂ​ടാ​തെ അ​മൂ​ല്യ​മാ​യ വ​ജ്രാ​ഭ​ര​ണ ശേ​ഖ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്‌ ഇ​ഷ്ടാ​നു​സ​ര​ണം തെ​ര​ഞ്ഞെ​ടു​ക്കാം.
മി​ക​ച്ച ക​സ്‌​റ്റ​മ​ര്‍ സ​ര്‍​വീ​സും വി​ശാ​ല​മാ​യ കാ​ര്‍ പാ​ര്‍​ക്കിം​ഗ്‌ സൗ​ക​ര്യ​വും ഒ​രു​ക്കി വി​ശാ​ല​മാ​ക്കി​യ മെ​ഗാ​ഷോ​റൂം ക​ണ്ണൂ​രി​ലെ മ​റ്റു ജ്വ​ല്ല​റി ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്നും മ​ഹാ​റാ​ണി​യെ വ്യ​ത്യ​സ്‌​ത​മാ​ക്കു​ന്ന​താ​യി മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കും ക​ണ്ണൂ​ര്‍: 0497 2701705, ത​ല​ശേ​രി : 0490 2323955 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.