അ​നീ​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള ശ​ബ്ദ​മാ​യി മാ​റാ​ൻ യു​വ​ജനം ത​യാ​റാ​ക​ണം: സു​ധീപ് ജ​യിം​സ്
Monday, March 27, 2023 1:25 AM IST
ചെ​മ്പേ​രി: എ​തി​ർ ശ​ബ്ദ​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​നീ​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള ശ​ബ്ദ​മാ​യി മാ​റാ​ൻ യു​വ​ജനങ്ങൾ ത​യാ​റാ​ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​യെ നി​ശ​ബ്ദ​മാ​ക്കി കൊ​ണ്ട് ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​പ് ജ​യിം​സ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല യൂ​ണി​റ്റ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ലി​ജോ കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​സ്റ്റി​സ​ൺ ചാ​ണ്ടി​ക്കൊ​ല്ലി, ഷാ​ജു ക​ണ്ട​മ്പേ​ത്ത്, എം.​സി. മ​ഹേ​ഷ്, ശ്രീ​നാ​ഥ് നെ​ല്ലൂ​ർ, ജി​നീ​ഷ് അ​രീ​ക്ക​മ​ല, ആ​ൽ​ബി​ൻ അ​റ​യ്ക്ക​ൽ, വി​നു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, നി​യാ​സ് പ​യ്യാ​വൂ​ർ, ജോ​ജോ പാ​ല​ക്കു​ഴി, സി​ജോ ക​ണ്ണെ​ഴ​ത്ത്, മ​ധു തൊ​ട്ടി​യി​ൽ, ജോ​സ് പ​ര​ത്ത​നാ​ൽ, ടെ​സി ഇ​മ്മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി ഹ​സീ​ബ്, സെ​ക്ര​ട്ട​റി റം​സാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി അ​നീ​ഷ് പ​യ്യാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.