യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
Sunday, March 26, 2023 7:02 AM IST
പെ​രി​യ: കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ കാ​വി​വ​ത്ക​ര​ണ​ത്തി​നും രാ​ഹു​ല്‍​ഗാ​ന്ധി ക്ക് ​നേ​രെ​യു​ണ്ടാ​യ കേ​ന്ദ്ര സ​ര്‍​ക്കാ​രി​‍ന്‍റെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​ക്കു​മെ​തി​രെ സ​ര്‍​വ​ക​ലാ​ശാ​ലാ ക​വാ​ട​ത്തി​നു മു​ന്നി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​വ​നെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ഇ​ല്ലാ​താ​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് ബി​ജെ​പി പ​യ​റ്റു​ന്ന​തെ​ന്നും രാ​ഹു​ല്‍​ഗാ​ന്ധി​ക്കെ​തി​രാ​യ ന​ട​പ​ടി കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​നന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെയും വാ​യ്മൂ​ടി​ക്കെ​ട്ടാ​മെ​ന്ന​ത് മോ​ദി സ​ര്‍​ക്കാ​രി​ന്‍റെവ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്റ് ബി.​പി.​പ്ര​ദീ​പ് കു​മാ​ര്‍, പു​ല്ലൂ​ര്‍ പെ​രി​യ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് പ്ര​മോ​ദ് പെ​രി​യ, കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, റാ​ഫി അ​ടൂ​ര്‍, രോ​ഹി​ത് ഏ​റു​വാ​ട്ട്, മ​നോ​ജ് ചാ​ലി​ങ്ക​ല്‍, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, എ​ച്ച്.​ആ​ര്‍.​വി​നീ​ത്, അ​നൂ​പ് ക​ല്ല്യോ​ട്ട്, ജ​തീ​ഷ് കാ​യ​ക്കു​ളം, റ​ഷീ​ദ് നാ​ല​ക്ര, സാ​ദി​ക്ക് അ​ടൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.