കാ​റും ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചു
Thursday, March 23, 2023 12:49 AM IST
ക​ണ്ണൂ​ർ: എ​ള​യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് കാ​റും ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം.
കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ബ​സി​ന്‍റെ ഡ്രൈ​വ​റു​ടെ ഭാ​ഗ​വും ത​ക​ർ​ന്നു. കാ​റി​ന്‍റെ ഡോ​ർ പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.
നി​സാ​ര പ​രി​ക്കു​ക​ളോ​ടെ കാ​ർ ഡ്രൈ​വ​റെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​ച്ചൂ​ർ ഭാ​ഗ​ത്തു നി​ന്നും ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റി​ന് പി​ന്നി​ൽ ടി​പ്പ​ർ വ​ന്നി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​റി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് ഏ​ച്ചൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഏ​ച്ചൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ഹ​നാ​ഷ് ബ​സി​നാ​ണ് കാ​റി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി.