കു​ള​ങ്ങ​ളും ത​ട​യ​ണ​ക​ളും നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Thursday, March 23, 2023 12:47 AM IST
പ​യ്യാ​വൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച കു​ള​ങ്ങ​ളും ഇ​രു​പ​ത് ത​ട​യ​ണ​ക​ളും ലോ​ക ജ​ല​ദി​ന​ത്തി​ൽ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് വി​വി​ധ വാ​ർ​ഡു​ക​ളി​ൽ അ​ഞ്ച് കു​ള​ങ്ങ​ളും പു​ഴ​യി​ൽ 20 ത​ട​യ​ണ​ക​ളും നി​ർ​മി​ച്ചി​രു​ന്നു. ഉ​പ്പു​പ​ട​ന്ന​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത സു​രേ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​നീ​സ് നെ​ട്ട​നാ​നി​ക്ക​ൽ, ഷീ​ന ജോ​ൺ, വാ​ർ​ഡ് മെ​മ്പ​ർ ഷി​ജി ഒ​ഴാ​ങ്ക​ൽ, ടി.​ഡി. ത​ങ്ക​മ്മ, അ​നു ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.