കു​ടി​വെ​ള്ള ടാ​ങ്ക് വി​ത​ര​ണം ചെ​യ്തു
Wednesday, February 1, 2023 12:44 AM IST
ചെന്പേരി: ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി 2022 -23 വ​ർ​ഷ​ത്തെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള ടാ​ങ്കി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷൈ​ല ജോ​യ്, മോ​ഹ​ന​ൻ മൂ​ത്തേ​ട​ത്ത്, മെ​മ്പ​ർ​മാ രാ​യ ഷീ​ജ ഷി​ബു, പൗ​ളി​ൻ കാ​വ​നാ​ടി​യി​ൽ, ഏ​ബ്ര​ഹാം കാ​വ​നാ​ടി​യി​ൽ, അ​നി​ല ജെ​യി​ൻ, ബി​ജോ​യ് പ്രൊ​മോ​ട്ട​ർ​മാ​ർ, ഊ​ര് മു​പ്പ​ന്മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.