ഇ​രി​ട്ടി​യി​ൽ വ്യാ​പാ​ര പൂ​ര​ത്തി​ന് തു​ട​ക്ക​മാ​യി ‌
Tuesday, December 6, 2022 12:59 AM IST
ഇ​രി​ട്ടി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഇ​രി​ട്ടി സം​യു​ക്ത യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രീ​ന്‍​ലീ​ഫ് ഇ​രി​ട്ടി പു​ഷ്‌​പോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന വ്യാ​പാ​ര പൂ​രം പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. സെ​ഞ്ച്വ​റി ഫാ​ഷ​ന്‍​സി​റ്റി ഉ​ട​മ ഷു​ക്കൂ​ര്‍ ഹാ​ജി​ക്ക് കൂ​പ്പ​ണ്‍ ന​ല്‍​കി ഇ​രി​ട്ടി ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി.​ഉ​സ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​പാ​ടു​കാ​ര്‍​ക്കു​ള്ള സ​മ്മാ​ന​കൂ​പ്പ​ണ്‍ വി​ത​ര​ണം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഇ​രി​ട്ടി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി.​കെ.​സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​യൂ​ബ് പൊ​യി​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​വി​വി​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സ്, എ​ന്‍.​കെ.​സ​ജി​ന്‍, ഇ​രി​ട്ടി മെ​ട്രോ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​പി.​അ​ലി ഹാ​ജി, ടി.​അ​ബ്ദു​ള്‍​നാ​സ​ര്‍, ഗ്രീ​ന്‍​ലീ​ഫ് ചെ​യ​ര്‍​മാ​ന്‍ ഇ.​ര​ജീ​ഷ്, സെ​ക്ര​ട്ട​റി എ​ന്‍.​ജെ.​ജോ​ഷി, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി.​ബാ​ബു, പി.​അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
21 മു​ത​ല്‍ ജ​നു​വ​രി എ​ട്ടു വ​രെ ന​ട​ക്കു​ന്ന ഗ്രീ​ന്‍​ലീ​ഫ് പു​ഷ്‌​പോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള ഇ​രി​ട്ടി​യി​ലെ ക​ട​ക​ളി​ല്‍ നി​ന്ന് നി​ശ്ചി​ത തു​ക​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് പു​ഷ്‌​പോ​ത്സ​വ ടി​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​കൂ​പ്പ​ണു​ക​ളാ​ണ് ന​ല്‍​കു​ന്ന​ത്. ജ​നു​വ​രി ആ​റി​ന് സ​മ്മാ​ന​കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​ത്ത് സ്‌​കൂ​ട്ടി, ടി​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കു​ം.