പ​യ്യ​ന്നൂ​ര്‍ അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, December 3, 2022 1:19 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വ​ത്തി​നും സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും തു​ട​ക്ക​മാ​യി. വി​കാ​രി ഫാ.​ലി​ന്‍റോ സ്റ്റാ​ന്‍​ലി കൊ​ടി​യേ​റ്റി. 11ന് സമാപിക്കും. തു​ട​ര്‍​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ.​റോ​യി നെ​ടു​ന്താ​നം മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​വി​നു ക​യ്യാ​നി​ക്ക​ല്‍ വ​ച​നസ​ന്ദേ​ശം ന​ല്‍​കി. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​മാ​ത്യു ആ​ല​ങ്കോ​ട്ട് മു​ഖ്യകാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ.​റി​ന്‍റോ ച​ന്ദ്ര​ത്തി​ല്‍ വ​ച​നസ​ന്ദേ​ശം ന​ല്‍​കും. നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​ലി​നോ പു​ത്ത​ന്‍​വീ​ട്ടി​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.​അ​ഞ്ചു​മു​ത​ല്‍ ഒ​ന്‍​പ​തു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഷൈ​ജു പ​ടി​ക്ക​പ്പ​റ​മ്പി​ല്‍, ഫാ.​ആ​ന്‍​സി​ല്‍ പീ​റ്റ​ര്‍, ഫാ. ​ക്രി​സ്റ്റി മ​ര​ത്തോ​ന്ത്ര, ഫാ. ​ജോ​മി​യോ തോ​മ​സ്, ഫാ. ​ഷി​ജോ ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ള്‍ ജാ​ഗ​ര​മാ​യ 10 ന് ​വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം. തി​രു​നാ​ള്‍ ദി​വ​സ​മാ​യ 11ന് ​രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി​ക്ക് ക​ണ്ണൂ​ര്‍ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ക്ലാ​ര​ന്‍​സ് പാ​ലി​യ​ത്ത് മു​ഖ്യാ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച ഭ​ക്ഷ​ണ വി​ത​ര​ണം എ​ന്നി​വ​യും ന​ട​ക്കും.