മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ഭാ​ഗി​ക​മാ​യി മാ​റ്റി​വ​ച്ച​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ: കെ​പി​സി​ടി​എ
Thursday, December 1, 2022 1:11 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ഭാ​ഗി​ക​മാ​യി മാ​റ്റി​വ​ച്ച​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന് കെ​പി​സി​ടി​എ ക​ണ്ണൂ​ർ മേ​ഖ​ല ക​മ്മി​റ്റി ആ​രോ​പി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നും മു​മ്പേ പ​രീ​ക്ഷ മാ​റ്റി​യ അ​റി​യി​പ്പ് വി​ദ്യാ​ർ​ഥി സം​ഘ​ട​നാ​നേ​താ​ക്ക​ൾ ന​ൽ​കു​ന്ന​ത് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കാ​രി​ക​ളു​ടെ നി​ല​വാ​ര​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ക​ളി​ലെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ രാ​ഷ്‌‌‌​ട്രീ​യ​വ​ത്ക​ര​ണ​ത്തെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കു​മെ​ന്നും യോ​ഗം വ്യ​ക്ത​മാ​ക്കി.
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗം ന​ൽ​കി​യ അ​നൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് പ്ര​കാ​രം സി​ല​ബ​സ് തീ​ർ​ന്നി​ല്ല എ​ന്ന് ചി​ല അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​റി​യി​ച്ച​തി​നാ​ൽ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു എ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ട‌െ വി​ശ​ദീ​ക​ര​ണം. സി​ല​ബ​സ് തീ​ർ​ന്നി​ല്ലെ​ങ്കി​ൽ അ​ത് എ​ല്ലാ പ​രീ​ക്ഷ​ക​ളെ​യും ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​യ്ക്കേ​ണ്ട​തു​ണ്ട്. അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ലു​ള്ള കോ​മ​ൺ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് ന​ട​ക്കു​ന്ന​തി​നാ​ൽ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭ്യ​ർ​ത്ഥ​ന പോ​ലും മാ​നി​ക്കാ​ത്ത സ​ർ​വ​ക​ലാ​ശാ​ല ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ മാ​റ്റി​വ​ച്ച​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ഈ ​രാ​ഷ്ട്രീ​യ​വ​ത്ക​ര​ണ​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടും. വൈ​സ് ചാ​ൻ​സ​ല​റു​ടെ മ​നഃ​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നാ​യ പ​രീ​ക്ഷാ​ക​ൺ​ട്രോ​ള​ർ ഇ​ൻ ചാ​ർ​ജ് പ്ര​സ്തു​ത ത​സ്തി​ക​യി​ൽ യു​ജി​സി നി​യ​മ​പ്ര​കാ​രം ഇ​രി​ക്കു​വാ​ൻ യോ​ഗ്യ​ന​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ യോ​ഗ്യ​ത​യും ചോ​ദ്യം ചെ​യ്യും. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രീ​ക്ഷ രാ​ഷ്ട്രീ​യ​വ​ത്ക​ര​ണം ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും കെ​പി​സി​ടി​എ യോ​ഗം തീ​രു​മാ​നി​ച്ചു.