എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ശു​ചീ​ക​രി​ച്ചു
Monday, November 28, 2022 1:10 AM IST
കൂ​ത്തു​പ​റ​മ്പ്: മാ​ലി​ന്യ​മ​ക​റ്റൂ ക​ട​ലി​നെ പ​വി​ത്ര​മാ​ക്കൂ എ​ന്ന സ​ന്ദേ​ശ​വു​മാ​യി കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ് എ​ൻ​സി​സി വ​നി​താ കേ​ഡ​റ്റു​ക​ൾ മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ് ഇ​ൻ ബീ​ച്ച് ശു​ചീ​ക​രി​ച്ചു. നി​ർ​മ​ല​ഗി​രി കോ​ള​ജ്-9 കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി വ​നി​താ കേ​ഡ​റ്റു​ക​ൾ, എ​എ​ൻ​ഒ സു​ജ മ​റി​യാ​മ്മ ജോ​ഷ്വാ, സു​ബേ​ദാ​ർ അ​ജീ​ത് സിം​ഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ് ഇ​ൻ ബീ​ച്ച് ശു​ചീ​ക​രി​ച്ചു. ശേ​ഖ​രി​ച്ച ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​രം തി​രി​ച്ച് ക​ണ്ണൂ​രി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റാ​യ "ഇ​ല' ക​യ​റ്റി അ​യ​ച്ചു. 35 കേ​ഡ​റ്റു​ക​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.