ചി​രി​യും ചി​ന്ത​യുമായി "കാ​ക്കി ഈ​സ്‌ ദി ​ക​ള​ർ'
Saturday, November 26, 2022 12:42 AM IST
കണ്ണൂർ: ആ​ക്ഷേ​പഹാ​സ്യ​ത്തി​ന്‍റെ മേ​മ്പൊ​ടി ചാ​ലി​ച്ച് നി​യ​മ​പാ​ല​ക​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും വ്യ​വ​സ്ഥ​യി​ലെ പോ​രാ​യ്മ​ക​ളും തു​റ​ന്ന് കാ​ണി​ച്ച മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന്‍റെ 'കാ​ക്കി ഈ​സ്‌ ദി ​ക​ള​ർ' ക​ണ്ണൂ​ർ റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഇം​ഗ്ലീ​ഷ് സ്കി​റ്റി​ൽ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി സം​സ്ഥാ​ന മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ൽ​പ്പെ​ട്ട് കൃ​ത്യ നി​ർ​വ​ഹ​ണം ന​ട​ത്താ​ൻ പാ​ടു​പെ​ടു​ന്ന പോ​ലീ​സി​ന്‍റെ അ​വ​സ്ഥ ചി​രി​യും ചി​ന്ത​യും ഒ​രു​പോ​ലെ ഉ​ണ​ർ​ത്തി. എ​ക്സൈ​സ്, മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്, ഫ​യ​ർ​ഫോ​ഴ്‌​സ്‌ എ​ന്നി​വ​യും നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ കു​ട്ടി​ക​ൾ ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യ വി​നി​ൽ സി ​മാ​ത്യു ആ​ണ് പ​രി​ശീ​ല​ക​ൻ. നി​ഖി​ൽ പി. ​സാ​ബു, ക്രി​സ് ജോ ​ആ​ൻ​ട്രൂ​സ്, ജു​വാ​ൻ സ്‌​ക​റി​യ ജോ​ർ​ജ്, ടെ​സ്മെ​ൽ സി​ജു, എ​ഡ്വി​ൻ റോ​ൾ​സ​ൺ, ജ​സ്വി​ൻ പ്ര​സാ​ദ്, ഒ​ലി​വി​യ തോ​മ​സ്, അ​ന്ന റോ​സ്, സാ​ന്‍റാ മ​രി​യ എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ.