ഫാ​ർ​മാ റാ​ലി​യും പൊ​തു​യോ​ഗ​വും
Friday, November 25, 2022 12:55 AM IST
ക​ണ്ണൂ​ർ: ദേ​ശീ​യ ഫാ​ർ​മ​സി വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ഗ​വ. ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ​ർ​മാ റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ത്തി. പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പൊ​തു​യോ​ഗം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി വി. ​ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്ണൂ​ർ അ​സി​സ്റ്റ​ന്‍റ് ഡ്ര​ഗ് ക​ൺ​ട്രോ​ള​ർ ഷാ​ജി എം. ​വ​ർ​ഗീ​സ് ഫാ​ർ​മ​സി വാ​ര​സ​ന്ദേ​ശം ന​ൽ​കി. കേ​ര​ള ഫാ​ർ​മ​സി കൗ​ൺ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ജി​ത് കു​മാ​ർ, കെ​ജി​പി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സ​ര​സ്വ​തി, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​കെ. ജ​യ​ദേ​വ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ.​ആ​ർ. സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടൗ​ൺ സ്ക്വ​യ​റി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.