മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി സം​സ്ഥാ​ന​ത​ല മെ​ഗാ ക്വി​സ്: അ​നു​ഗ്ര​ഹ​യ്ക്ക് ഒ​ന്നാം സ്ഥാ​നം
Wednesday, November 23, 2022 12:35 AM IST
പെ​രു​മ്പ​ട​വ് : പെ​രു​ന്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ബീ​റി​ച്ച് ക​ൺ​സ​ൾ​ട്ട​ൻ​സി, ദീ​പി​ക ദി​ന​പ​ത്രം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച എ​സ്ക്യൂ സൈ​റ്റ് സം​സ്ഥാ​ന​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ൽ അ​നു​ഗ്ര​ഹ ജി. ​നാ​യ​ർ (രാ​ജാ​സ് എ​ച്ച്എ​സ്എ​സ്, നീ​ലേ​ശ്വ​രം) ഒ​ന്നാം​സ്ഥാ​നം നേ​ടി.

അ​ദ്വി​ത സാ​ഗ​ർ (ജി​എ​ച്ച്എ​സ്എ​സ്, മാ​ടാ​യി), എ.​ആ​ർ. ന​ന്ദ​കി​ഷോ​ർ (ടി​എം​എ​ച്ച്എ​സ്എ​സ്, വെ​ള്ളോ​റ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ദൃ​ശ്യ, ശ്രാ​വ്യ വി​ഭാ​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ പ​ത്ത് റൗ​ണ്ടു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് 5001 രൂ​പ, 3001 രൂ​പ, 2001 രൂ​പ എ​ന്നി​ങ്ങ​നെ കാ​ഷ് പ്രൈ​സ് ന​ൽ​കി. ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ പ​ങ്കാ​ളി​ക​ളാ​യ മ​ത്സാ​രാ​ർ​ത്ഥി​ക​ൾ​ക്ക് മെ​മെ​ന്‍റോ​ക​ൾ ന​ൽ​കി.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ തോ​മ​സ് വെ​ക്ക​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ.​മാ​ണി മേ​ൽ​വെ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ക​ണ്ണൂ​ർ ജി​ല്ലാ ക​ൺ​വീ​ന​ർ ശ്രീ​ധ​ര​ൻ കൈ​ത​പ്രം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ അ​നീ​ഷ് അ​ഗ​സ്റ്റി​ൻ ക്വി​സ് മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ക്ക​റി​യാ​സ് ഏ​ബ്ര​ഹാം, മു​ഖ്യാ​ധ്യാ​പി​ക മോ​ളി​ക്കു​ട്ടി, ജൂ​ബീ​റി​ച്ച് ക​ൺ​സ​ൾ​ട്ട​ൻ​സി മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ബാ​ബു ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലൈ​ജു സെ​ബാ​സ്റ്റ്യ​ൻ, അ​ധ്യാ​പ​ക​രാ​യ റെ​ജി ജോ​സ​ഫ്, റോ​ണി ഇ​ഗ്നേ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.