ചെ​റു​മാ​ന്തോ​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Saturday, October 8, 2022 12:37 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് സെ​ല്ലി​ന്‍റെ​യും നാ​ട്ടു​മാ​ഞ്ചോ​ട്ടി​ൽ കൂ​ട്ടാ​യ്മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​റു​മാ​ന്തോ​പ്പ് പ​ദ്ധ​തിക്ക് തുടക്കമായി. ഡോ. ​ശി​വ​ദാ​സ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചടങ്ങിൽ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നാ​ട്ടു​മാ​വു​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യും വി​വി​ധ നാ​ട്ടു​പ​ഴ​ങ്ങ​ൾ വി​ള​യു​ന്ന ചെ​ടി​ക​ൾ ന​ട്ട് പ​രി​പാ​ലി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടു​ള്ള ചെ​റു​തോ​ട്ട​ങ്ങ​ളാ​ണ് ചെ​റു​മാ​ന്തോ​പ്പ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഒ​രു ഒ​ത്തു​ചേ​ര​ൽ കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ​ക്കൂ​ടി പ്ര​ദേ​ശ​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​ക്ക​നു​സ​രി​ച്ച രീ​തി​യി​ൽ ഇ​ത് രൂ​പ​ക​ല്പ​ന ചെ​യ്യും. പ​ത്തോ​ളം ചെ​റു​മാ​ന്തോ​പ്പു​ക​ളാ​ണ് നാ​ട്ടു​മാ​ഞ്ചോ​ട്ടി​ൽ കൂ​ട്ടാ​യ്മ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.
അ​ത് വി​പു​ലീ​ക​രി​ച്ച് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലും മ​റ്റി​ട​ങ്ങ​ളി​ലു​മാ​യി 40 -50 ഹെ​ക്‌​ട​ർ സ്ഥ​ല​ത്ത് ചെ​റു​മാ​ന്തോ​പ്പു​ക​ൾ ഉ​ണ്ടാ​ക്കും. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള എ​ല്ലാ കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ളി​ലും ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് അ​ര​യേ​ക്ക​ർ വി​സ്തൃ​തി​യി​ലെ​ങ്കി​ലും നാ​ട്ടു​മാ​വി​ൻ തോ​പ്പു​ക​ൾ ഉ​ണ്ടാ​ക്കു​ക​യും അ​തു മു​ൻ​നി​ർ​ത്തി ഗ​വേ​ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.