സം​സ്ഥാ​ന മി​ക്സ​ഡ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നീ​ലേ​ശ്വ​ര​ത്ത്
Saturday, October 8, 2022 12:29 AM IST
നീ​ലേ​ശ്വ​രം: സം​സ്ഥാ​ന സീ​നി​യ​ര്‍ മി​ക്സ​ഡ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ന്‍​ഷി​പ്പ് നാ​ളെ നീ​ലേ​ശ്വ​രം ക​ടി​ഞ്ഞി​മൂ​ല ജി​ഡ​ബ്ല്യു​എ​ല്‍​പി സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് ന​ട​ക്കും. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. 11ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 14 ജി​ല്ല​ക​ളി​ല്‍നി​ന്നു​മു​ള്ള ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.
14 പേ​ര​ട​ങ്ങു​ന്ന ടീ​മി​ൽ ഏ​ഴു​വീ​തം ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​ണു​ണ്ടാ​കു​ക. ഒ​രു സ​മ​യം ഏ​ഴു പേ​ര​ട​ങ്ങു​ന്ന ടീമാ​ണ് ക​ളി​ക്ക​ള​ത്തി​ൽ അ​ണി​നി​ര​ക്കു​ക. ക​ളിസ​മ​യ​ത്ത് ടീ​മി​ൽ മൂ​ന്നി​ൽ കു​റ​യാ​ത്ത ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഉ​ണ്ടാ​യി​രി​ക്ക​ണം. എ​തി​ർക​ളി​ക്കാ​ര​നെ സ്പ​ർ​ശി​ക്കാ​നോ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റാ​നോ പാ​ടി​ല്ല. ഇ​ത്ത​ര​ത്തി​ൽ സ്ത്രീ-​പു​രു​ഷ സ​മ​ത്വം കൃ​ത്യ​മാ​യി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തോ​ടൊ​പ്പംത​ന്നെ ക​ളി​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം പൂ​ർ​ണ​മാ​യി ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യ മി​ക​ച്ച നി​യ​മ​സം​ഹി​ത​യാ​ണ് മി​ക്സ​ഡ് ഫു​ട്ബോ​ളി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ പി.​പി.​മു​ഹ​മ്മ​ദ് റാ​ഫി, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ മാ​മു​നി വി​ജ​യ​ൻ, ഹം​സ കോ​ട്ട​നാ​ട്, രാ​ജു എം.​നെ​ടു​ങ്ക​ണ്ട, ആ​ദി​ഷ് ര​വീ​ന്ദ്ര​ൻ, കെ.​അ​ജ്മ​ൽ, സു​രേ​ശ​ൻ ഓ​ർ​ച്ച, മു​ഹ​മ്മ​ദ് ഹാ​ദി​ഷ്, എം.​പി.​ച​ന്ദ്ര​ൻ, കെ.​മു​ന​വി​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.