ഇ​റ​ച്ചി​ക്ക​ട​യി​ൽ വെ​ടി​മ​രു​ന്ന് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ
Friday, October 7, 2022 12:58 AM IST
കൂ​ത്തു​പ​റ​മ്പ്: അ​ഞ്ച​ര​ക്ക​ണ്ടി വെ​ൺ​മ​ണ​ൽ മെ​ട്ട​യി​ലെ ഇ​റ​ച്ചി​ക്ക​ട​യി​ൽ ഒ​ന്ന​ര കി​ലോ​യോ​ളം വെ​ടി​മ​രു​ന്ന് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. റ​ഹീം എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​വ​ക്ക​ൽ ചി​ക്ക​ൻ സ്റ്റാ​ളി​ന​ക​ത്താ​ണ് വെ​ടി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ വീ​ടു​ക​ളി​ൽ ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്തു മ​ട​ങ്ങി വ​ന്ന​പ്പോ​ഴാ​ണ് വെ​ടി​മ​രു​ന്ന് റ​ഹീ​മി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ക​ട​യി​ലെ ഉ​പ​യോ​ഗി​ക്കാ​ത്ത അ​ടു​പ്പി​ന​ടു​ത്ത് പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്നു വെ​ടി​മ​രു​ന്ന്. തു​ട​ർ​ന്ന് കൂ​ത്തു​പ​റ​മ്പ് എ​സ്ഐ എ.​വി. ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വെ​ടി​മ​രു​ന്ന് ക​സ്റ്റ​ഡി​ലെ​ടു​ത്തു.

ക​ട​യ്ക്ക് മു​ക​ളി​ലെ ചി​മ്മി​നി​യു​ടെ എ​യ​ർ ഹോ​ൾ​സി​ൽ ആ​രെ​ങ്കി​ലും ഒ​ളി​പ്പി​ച്ചു​വ​ച്ച വെ​ടി​മ​രു​ന്ന് ഉ​ള്ളി​ലേ​ക്കു വീ​ണ​താ​യി​രി​ക്കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ബോം​ബ് സ്‌​ക്വാ​ഡ് എ​സ്ഐ ജി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോം​ബ് സ്‌​ക്വാ​ഡും ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​സ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല.
പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.