ഗാ​ന്ധി​ജ​യ​ന്തി വാ​ര​ത്തി​ൽ വേ​റി​ട്ടൊ​രു കാ​മ്പ​യി​നു​മാ​യി ദി​ശാ​ദ​ർ​ശ​ൻ
Saturday, October 1, 2022 12:38 AM IST
തേ​ർ​ത്ത​ല്ലി: വി​ട്ടു​വീ​ഴ്ച്ചാ മ​നോ​ഭാ​വ​വും സാ​മൂ​ഹി​ക സ​ഹ​വ​ർ​ത്തി​ത്വ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗാ​ന്ധി​ജ​യ​ന്തി വാ​ര​ത്തി​ൽ വേ​റി​ട്ടൊ​രു കാ​മ്പ​യി​നു​മാ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ദി​ശാ​ദ​ർ​ശ​ൻ. 'ഫൊ​ർ​ഗീ​വ്നെ​സ് ഈ​സ് ഹാ​പ്പി​നെ​സ് ' കാ​മ്പ​യി​നി​ന്‍റെ ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് തേ​ർ​ത്ത​ല്ലി മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
മ​ന​സി​ൽ ഉ​ണ​ങ്ങാ​തെ കി​ട​ക്കു​ന്ന മു​റി​വു​ക​ളും ദേ​ഷ്യ​ങ്ങ​ളു​മാ​ണ് പി​ന്നീ​ട് പ​ക​യും വി​ദ്വേ​ഷ​വും നി​റ​ഞ്ഞ ഒ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ന്ന​ത്. അ​തി​നാ​ൽ ദേ​ഷ്യം എ​ന്ന വി​കാ​ര​ത്തെ മ​ന​സി​ൽ നി​ന്നും വേ​രോ​ടെ പി​ഴു​തെ​റി​ഞ്ഞു കൊ​ണ്ട് സ​ന്തു​ഷ്ട​രും സ​ഹി​ഷ്ണു​താ വാ​ദി​ക​ളു​മാ​യ സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക എ​ന്ന വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യാ​ണ് 'ഫൊ​ർ​ഗീ​വ്നെ​സ് ഈ​സ് ഹാ​പ്പി​നെ​സ് ' കാ​മ്പ​യി​ൻ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ​യാ​ണ് കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പെ​ടു​ത്തി​യു​ള്ള ജ​ന​കീ​യ കാ​മ്പ​യി​നി​ൽ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കു​ചേ​ര​ണ​മെ​ന്ന് എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചു.