ക​ണ്ണൂ​ര്‍ ദ​സ​റയിൽ ഇ​ന്ന് മട്ടന്നൂരിന്‍റെ തൃത്തായന്പക
Saturday, October 1, 2022 12:36 AM IST
ക​ണ്ണൂ​ര്‍: കോ​ര്‍​പറേ​ഷ​ന്‍ 'ക​ണ്ണൂ​ര്‍ ദ​സ​റ'​യു​ടെ ആ​റാം ദി​സ​മാ​യ ഇ​ന്ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം വൈ​കു​ന്നേ​രം 5.30ന് ​സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍കു​ട്ടി മാരാർ, സി​നി​മാതാ​രം ശി​വ​ദാ​സ് ക​ണ്ണൂ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.
തു​ട​ര്‍​ന്ന് ചി​ന്‍​മ​യ മി​ഷ​ന്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന കൃ​ഷ്ണ​ലീ​ല നൃ​ത്തം, ഡാ​ന്‍​ഡി​യ നൃ​ത്തം, കോ​ര്‍​പറേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര, സി​എ​ച്ച്എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന കോ​ല്‍​ക്ക​ളി, പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍കു​ട്ടി മാ​രാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന തൃ​ത്താ​യ​മ്പ​ക എ​ന്നി​വ അ​ര​ങ്ങേ​റും.
വ​യോ​ജ​ന​ങ്ങ​ൾക്ക് ആ​ദ​രം
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കും. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ വ​യോ​ജ​ന​ങ്ങ​ളെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.