ക​ത്തു​ക​ൾ ആ​ർ​എം​എ​സി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്നു
Friday, September 30, 2022 12:52 AM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ റെ​യി​ല്‍​വേ മെ​യി​ല്‍ സ​ര്‍​വീ​സ് പോ​സ്റ്റ് ഓ​ഫീ​സി​ല്‍ മാ​സ​ങ്ങ​ളാ​യി ക​ത്തു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​ൽ ജോ​ലി​സം​ബ​ന്ധ​മാ​യ അ​റി​യി​പ്പു​ക​ളും ഉ​ണ്ടാ​യേ​ക്കു​മെ​ന്ന​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​മു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ജി​ല്ല​യി​ലേ​ക്കു​ള്ള ക​ത്തു​ക​ൾ ട്രെ​യി​നു​ക​ളി​ലാ​ണ് എ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നും സോ​ർ​ട്ട് ചെ​യ്തു ബാ​ഗു​ക​ളി​ലാ​ക്കി​യാ​ണ് വി​വി​ധ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ​യെ​ത്തു​ന്ന ലെ​റ്റ​ർ ബാ​ഗു​ക​ള്‍ തു​റ​ന്നു​നോ​ക്കു​ക​പോ​ലും ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.
ക​ത്തു​ക​ള്‍ ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ട്ട് നി​ര​വ​ധി​പേ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ പോ​സ്റ്റ് ട്രാ​ക്കിം​ഗ് സൈ​റ്റി​ല്‍​നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ത്തു​ക​ള്‍ ദി​വ​സ​ങ്ങ​ളോ​ളം ക​ണ്ണൂ​ര്‍ ആ​ർ​എം​എ​സ് പോ​സ്റ്റ് ഓ​ഫീ​സി​ൽ ത​ന്നെ​യു​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ക​ത്തു​ക​ളു​ടെ വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സം കാ​ര​ണം ജോ​ലി​ക്കു​ള്ള അ​പേ​ക്ഷ, ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ള്‍ തു​ട​ങ്ങി നി​ര​വ​ധി അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ പോ​ലും അ​റി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. ക​ത്തു​ക​ളു​ടെ കാ​ല​താ​മ​സം നേ​രി​ട്ട​വ​ര്‍ നേ​രി​ട്ട് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ എ​ത്തു​ന്നു​മു​ണ്ട്.
ഡി​വി​ഷ​ണ​ല്‍ അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​യാ​ണ് ക​ത്തു​ക​ൾ കെ​ട്ടി​ക്കി​ട​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. ആ​ർ​എം​എ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ് ക​ത്തു വി​ത​ര​ണ​ത്തി​ന് കാ​ല​താ​മ​സ​ത്തി​നി​ട​യാ​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച് വേ​ഗ​ത്തി​ല്‍ ക​ത്തു​ക​ള്‍ ത​രം​തി​രി​ച്ച് അ​യ​ക്കാ​ന്‍ ഡി​വി​ഷ​ണ​ല്‍ അ​ധി​കാ​രി​ക​ള്‍ താ​ത്പ​ര്യം കാ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.