ഹ​ർ​ത്താ​ൽ അ​ക്ര​മം: മ​ട്ട​ന്നൂ​രി​ൽ രണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Wednesday, September 28, 2022 1:01 AM IST
മ​ട്ട​ന്നൂ​ർ: പോ​പ്പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ലി​നി​ടെ മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​യി​ലു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യ സി​യാ​ദ്, മു​ഹ​മ്മ​ദ്‌ എ​ന്നി​വ​രെ​യാ​ണ് മ​ട്ട​ന്നൂ​ർ സി​ഐ എം. ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അറസ്റ്റ് ചെയ്തത്.
ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കൂ​ടാ​ളി​യി​ൽ ടെ​മ്പോ ട്രാ​വ​ല​ർ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ സി​യാ​ദി​നെ​യും ഉ​ളി​യി​ൽ ബൈ​ക്ക് യാ​ത്രി​ക​നെ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദി​നെ​യു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ മ​ട്ട​ന്നൂ​രി​ലെ അ​ക്ര​മ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം 12 ആ​യി. പ്രതികളെ റിമാൻഡ് ചെയ്തു.