വി​ഴി​ഞ്ഞം സ​മ​ര​ത്തി​ന് ക​ണ്ണൂ​ർ രൂ​പ​തയു​ടെ ഐ​ക്യ​ദാ​ർ​ഢ്യം
Sunday, September 25, 2022 12:17 AM IST
ക​ണ്ണൂ​ർ: വി​ഴി​ഞ്ഞ​ത്തെ തീ​ര​ദേ​ശ​വാ​സി​ക​ൾ അ​തി​ജീ​വ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക​രും അ​ല്മാ​യ​രു​മ​ട​ങ്ങു​ന്ന സം​ഘം സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. 27ന് ​തു​റ​മു​ഖ ക​വാ​ട​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ലാ​ണ് ക​ണ്ണൂ​ർ ബി​ഷ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ക.

സ​മ​ര​സ​മി​തി​യു​മാ​യി പ​ല​വ​ട്ടം മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ച​ർ​ച്ച​ക​ളെ​ല്ലാം പ​രാ​ജ​യ​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ്ണൂ​ർ രൂ​പ​ത പി​ന്തു​ണ​യു​മാ​യി സ​മ​ര​മു​ഖ​ത്ത് എ​ത്തു​ന്ന​ത്.

ക​ണ്ണൂ​ർ രൂ​പ​താ​സം​ഘ​ത്തി​ൽ കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നൊ​റോ​ണ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ആ​ന്‍റ​ണി ഉ​ൾ​പ്പെ​ടെ കെ​എ​ൽ​സി​എ​യു​ടെ 50 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി വി​ഴി​ഞ്ഞ​ത്ത് സ​മ​രം ന​ട​ത്തു​ന്ന​വ​രോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ച് നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കെ​എ​ൽ​സി​എ ക​ണ്ണൂ​ർ രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.