ഉത്തരവ് കാത്ത് കാലാങ്കി സ്കൂൾ
Sunday, September 25, 2022 12:15 AM IST
കണ്ണൂർ: നി​ർ​ത്ത​ലാ​ക്കി​യ കാ​ലാ​ങ്കി ഏ​കാ​ധ്യാ​പ​ക സ്‌​കൂ​ൾ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും പൊ​തു​വി​ദ്യാഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ന് കാ​ത്തി​രി​ക്കു​ന്ന​താ​യി വിദ്യാഭ്യാസ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റ് ഗ്രൗ​ണ്ടി​ലും പ​രി​സ​ര​ത്തും ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​വി​ധ വ​കു​പ്പു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ-​ലേ​ലം വ​ഴി മാ​റ്റി തു​ട​ങ്ങി​യ​താ​യി എ​ഡി​എം അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ കോ​ക്ലി​യാ​ർ ഇം​പ്ലാ​ന്‍റേ​ഷ​ൻ ന​ട​ത്തി​യ 55 പേ​ർ​ക്ക് വാ​റ​ണ്ടി കാ​ല​യ​ള​വി​ന് ശേ​ഷം റി​പ്പ​യ​റിംഗി​നു​ള്ള അ​പേ​ക്ഷ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റി​യ​താ​യി സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​തി​ന് പ​ഞ്ചാ​യ​ത്തു​ക​ൾ പ്രോ​ജ​ക്ട് വ​യ്ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. 134 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ കോ​ക്ലി​യാ​ർ ഇം​പ്ലാ​ന്‍റേ​ഷ​ൻ ന​ട​ത്തി​യ​ത്.