റ​ണ്ണിം​ഗ് കോ​ൺ​ട്രാ​ക്‌​ട്: പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി
Thursday, September 22, 2022 11:52 PM IST
ക​ണ്ണൂ​ർ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലെ റ​ണ്ണിം​ഗ് കോ​ൺ​ട്രാ​ക്‌​ട് പ്ര​കാ​ര​മു​ള്ള റോ​ഡ് പ്ര​വൃ​ത്തി​ക​ളു​ടെ പ​രി​ശോ​ധ​ന ജി​ല്ല​യി​ൽ തു​ട​ങ്ങി.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. സാം​ബ​ശി​വ​റാ​വു, ബ്രി​ഡ്ജ​സ് വി​ഭാ​ഗം സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ പി.​കെ. മി​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു സം​ഘ​ങ്ങ​ളാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഒ​ന്നും ര​ണ്ടും റ​ണ്ണിം​ഗ് കോ​ൺ​ട്രാ​ക്‌​ട് അ​നു​സ​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന മു​ഴു​വ​ൻ പ്ര​വൃ​ത്തി​ക​ളു​ടെ​യും പു​രോ​ഗ​തി​യും വി​ല​യി​രു​ത്തു​ന്നു​ണ്ട്.
ജി​ല്ല​യി​ലെ പ​ത്ത് സെ​ക്‌​ഷ​നു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന. സാ​ംബ​ശി​വ​റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ്, ഇ​രി​ട്ടി, പാ​നൂ​ർ സെ​ക്‌​ഷ​നു​ക​ളി​ലും പി.​കെ. മി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, ഇ​രി​ക്കൂ​ർ, മാ​ടാ​യി, വ​ള​പ​ട്ട​ണം, ക​ണ്ണൂ​ർ സെ​ക്‌​ഷ​നു​ക​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന. 800 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​പ​രി​ധി​ക​ളി​ൽ ഓ​രോ പ്ര​വൃ​ത്തി​യു​ടെ​യും മെ​ഷ​ർ​മെ​ന്‍റ് ബു​ക്ക് സ​ഹി​തം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.