ലോക ജലദിനം ആഘോഷിച്ചു
1535697
Sunday, March 23, 2025 6:11 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ലോക ജലദിനം ആഘോഷിച്ചു. സൊസൈറ്റി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി ജലവുമായി ബന്ധപ്പെട്ടതാണെന്നും ചില ഭാഗങ്ങൾ അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്പോൾ പല പ്രദേശങ്ങളും വെള്ളപ്പൊക്കം മൂലം ഇല്ലാതാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കും സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭാരവാഹികൾക്കുമായി നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയികൾക്ക് സംഷാദ് മരക്കാർ സമ്മാനങ്ങൾ വിതരണം ചെയ്തു.
സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറന്പിൽ, ഗവേണിംഗ് ബോഡി അംഗം എച്ച് .ബി. പ്രദീപ്, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, മുനിസിപ്പൽ കൗണ്‍സിലർ ആലീസ് സിസിൽ, ചെറുകാട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി സെക്രട്ടറി വി.ജെ. ആന്റണി, സ്റ്റാഫ് സെക്രട്ടറി ചിഞ്ചു മരിയ എന്നിവർ പ്രസംഗിച്ചു.
ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിശീലനത്തിന് എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞൻ ഡോ.ജോസഫ് ജോണ്‍ നേതൃത്വം നൽകി. കലാപരിപാടികൾ നടന്നു. പ്രോജക്ട് കോഓർഡിനേറ്റർ ദീപു ജോസഫ്, റോബിൻ ജോസഫ്, ജാൻസി ജിജോ, റീജിയണൽ കോ ഓർഡിനേറ്റർമാരായ ബിൻസി വർഗീസ്, ജിനി ഷിനു, ലിജ കുര്യാക്കോസ്, ഷീന ആന്റണി എന്നിവർ നേതൃത്വം നൽകി.