കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന സമിതി യോഗം ചേർന്നു
1548639
Wednesday, May 7, 2025 5:51 AM IST
സുൽത്താൻ ബത്തേരി: കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫൊറോന സമിതി യോഗം അസംപ്ഷൻ എ യു.പി സ്കൂളിൽ ചേർന്നു. ഫൊറോന പ്രസിഡന്റ് ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ജോസ് മെച്ചേരിൽ ഉദ്ഘാടനം ചെയ്തു.
മതന്യൂനപക്ഷ ഭീകരതയിലും മയക്കുമരുന്നിന്റെ വ്യാപനത്തിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സഭയുടെയും സമുദായത്തിന്റെയും കാവലാളാകുവാൻ കത്തോലിക്ക കോണ്‍ഗ്രസിന് കഴിയുമെന്ന് യോഗം വിലയിരുത്തി. കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫോറോന കണ്വെൻഷൻ ജൂണ്‍ എട്ടിന് നടത്താൻ തീരുമാനിച്ചു.
സമുദായ ദിനാഘോഷത്തോടനുബന്ധിച്ച് രൂപത, ഫൊറോന, യൂണിറ്റ് നേതാക്കൻമാരെ ആദരിച്ചു. തോമസ് പട്ടമന, സാജു പുലിക്കോട്ടിൽ, ജോസ് ചുണ്ടാട്ട്, ആന്റണി പള്ളിക്കാത്തൊട്ടി, ബേബി മഠത്തിൽ, ജോഷി കാരക്കുന്നേൽ, ജേക്കബ് മുക്കത്ത്, ചാൾസ് വടശേരിൽ, ബേബി മഠത്തിൽ, ജോയി പുളിക്കൽ, ലൂക്കോച്ചൻ ബത്തേരി, മോളി മാമൂട്ടിൽ, ഫിലോമിന മുതുകുളം എന്നിവർ പ്രസംഗിച്ചു.