പുലിയെ പിടിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണം: എന്‍.ഡി. അപ്പച്ചന്
1548641
Wednesday, May 7, 2025 5:51 AM IST
സുല്‍ത്താന്‍ബത്തേരി: ചീരാലിലും സമീപപ്രദേശങ്ങളിലും ശല്യം ചെയ്യുന്ന പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റാന്‍ വനംവന്യജീവി സംരക്ഷണ വകുപ്പ് തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്.
കല്ലിങ്കര വാര്‍ഡ് കോണ്‍ഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ചയ്ക്കിടെ അഞ്ച് വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നു. ജനവാസമേഖലകളില്‍ വിവിധ സ്ഥലങ്ങളില്‍ പുലിയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്.
വന്യജീവി പ്രതിരോധത്തിന് ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കണം. നഷ്ടപരിഹാരത്തിന് കര്‍ഷകര്‍ നല്കിയ അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തണം. വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍പ്പെട്ട ചീരാല്‍ പ്രദേശം മേപ്പാടി റേഞ്ചിനു കീഴിലാക്കിയത് വിചിത്ര നടപടിയാണെന്നും അപ്പച്ചന് പറഞ്ഞു.
സി.എം. ഷിജു അധ്യക്ഷത വഹിച്ചു. വി.ടി. ബേബി, ജെ.എ. രാജു, കെ.സി.കെ. തങ്ങള്‍, ലളിത, ചന്ദ്രന് കലംകുഴി, പി.ടി. പദ്മനാഭന്, കെ. സുകുമാരന്‍, കൊടപ്പുള്ളി സുജാത, ടി.കെ. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.