സമുദായ ദിനാഘോഷം നടത്തി
1548640
Wednesday, May 7, 2025 5:51 AM IST
മൂലങ്കാവ്: കത്തോലിക്ക കോണ്‍ഗ്രസിന്റെ നൂറ്റിയേഴാം ജൻമദിനത്തോടനുബന്ധിച്ച് സമുദായ ദിനാഘോഷം മൂലങ്കാവ് യൂണിറ്റിൽ നടന്നു. യൂണിറ്റ് ഡയറക്ടർ ഫാ. അനീഷ് കാട്ടാങ്കോട്ടിൽ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു.
അവകാശങ്ങൾ നേടിയെടുക്കാൻ പരസ്പര സ്നേഹത്തോടും ഐക്യത്തോടും വർത്തിക്കണമെന്നും ഭീകരതയ്ക്കെതിരേ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. തോമസ് പട്ടമന, മോളി മാമൂട്ടിൽ, ക്ലമന്റ് കുഴികണ്ടത്തിൽ, ബാബു കുന്നത്തേട്ട്, തോമസ് വളയംപള്ളി, ജോഷി കോട്ടേകുടി എന്നിവർ പ്രസംഗിച്ചു.