ക്രിസ്മസ് സംഗമം നടത്തി
1487008
Saturday, December 14, 2024 5:43 AM IST
മുള്ളൻകൊല്ലി: സെന്റ് മേരീസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് സംഗമം നടത്തി. വികാരി ഫാ.ജസ്റ്റിൽ മൂന്നനാൽ ഉദ്ഘാടനം ചെയ്തു. ബാബു കുഴുപ്പിൽ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ റോയ്സ്, സിസ്റ്റർ എൽസീറ്റ, റിനോജ് മങ്ങാട്ടുകുന്നേൽ, ലൈസ ഇറന്പിൽ, ഷിബി വിരിപ്പാമറ്റം, ലെന പയസ്, കുഞ്ഞുട്ടി, ജോസ് കള്ളുകാട്ടിൽ എന്നിവർ പ്രസംഗിച്ചു. ഇടവകയിലെ വാർഡുകളിൽ കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രാർഥനാസംഗമം, കാരൾഗാനമത്സരം, കേക്ക് മുറിക്കൽ, മുതിർന്നവരെ ആദരിക്കൽ, പുൽക്കൂട് നിർമാണം തുടങ്ങിയവ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടത്തി.