ഭീമൻ നക്ഷത്രമൊരുക്കി സൗഹൃദ കൂട്ടായ്മ
1487009
Saturday, December 14, 2024 5:43 AM IST
വാഴവറ്റ: വാഴവറ്റ മേലേ കവലയിലെ യുവാക്കളുടെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേൽക്കാൻ കൂറ്റൻ നക്ഷത്രമൊരുക്കി. വഴിയരികിൽ സ്ഥാപിച്ച നക്ഷത്രം യാത്രക്കാർക്കും കാരാപ്പുഴയിലേക്കുള്ള വിനോദ സഞ്ചാരികൾക്കും കൗതുകക്കാഴ്ച്ചയായി. സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇതിന് മുന്പും പ്രദേശത്ത് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് മത്സര സമയത്ത് തൽസമയം കാണാനായി 200 ഓളം പേർക്ക് ഒരുമിച്ച് ഇരിക്കാനാകുന്ന തിയറ്റർ നിർമിച്ചിരുന്നു.