ക്രിസ്മസ് സമ്മാന വിതരണം നടത്തി
1377366
Sunday, December 10, 2023 4:38 AM IST
പുൽപ്പള്ളി: ചീയന്പം മാർ ബസേലിയോസ് ദേവാലയത്തിൽ യാക്കോബായ സുറിയാനി യൂത്ത് അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനം വിതരണം ചെയ്തു. അസോസിയേഷൻ മേഖലാ പ്രസിഡന്റ് ഫാ.ബേസിൽ പോൾ കരനിലത്ത് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷത വഹിച്ചു. പി.എഫ്. തങ്കച്ചൻ, പി.വൈ. യൽദോസ്, എൽദോ രാജു നരകത്തുപുത്തൻപുരയിൽ, എൽദോ ജോർജ്, കെ.പി. എൽദോസ്, സിജു പൗലോസ് എന്നിവർ പ്രസംഗിച്ചു.