ക​ൽ​പ്പ​റ്റ: തൃ​ക്കൈ​പ്പ​റ്റ ഉ​റ​വ് ബാം​ബു ഗ്രോ​വി​ൽ ഡ്രീം​സ് ബി​യോ​ണ്ട് ദ ​ഫോ​റ​സ്റ്റ് എ​ന്ന പേ​രി​ൽ ചി​ത്ര-​ശി​ൽ​പ പ്ര​ദ​ർ​ശ​നം ര​ണ്ടാം ഘ​ട്ടം തു​ട​ങ്ങി. സ്പ്രിം​ഗ് ബോ​ക്സ് ഫി​ലിം​സ് സം​വി​ധാ​യി​ക​യും നി​ർ​മാ​താ​വു​മാ​യ യാ​സ്മി​ൻ കി​ദ്വാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്വ.​ടി. സി​ദ്ദി​ഖ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. വി.​സി. അ​രു​ണ്‍, ബി​നീ​ഷ് നാ​രാ​യ​ണ​ൻ, ചി​ത്ര എ​ലി​സ​ബ​ത്ത്, കെ.​പി. ദീ​പ, ജോ​ർ​ജു​കു​ട്ടി, ജോ​സ​ഫ് എം. ​വ​ർ​ഗീ​സ്, ഞാ​ണ​ൻ, പ്ര​സീ​ത ബി​ജു, എം.​ആ​ർ. ര​മേ​ഷ്, ഇ.​സി. സ​ദാ​ന​ന്ദ​ൻ, സ​ണ്ണി മാ​ന​ന്ത​വാ​ടി, കെ.​ബി. സു​രേ​ഷ്, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും ശി​ൽ​പ​ങ്ങ​ളു​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.
വ​യ​നാ​ട് ആ​ർ​ട്ട് ക്ലൗ​ഡും ഉ​റ​വ് ഇ​ക്കോ ലി​ങ്ക്സും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.