റിപ്പണ്‍ സെന്റ് ജോസഫ്സ് ഹാളിൽ മാനസിക ആരോഗ്യ സെമിനാർ ഇന്ന്
1377362
Sunday, December 10, 2023 4:37 AM IST
കൽപ്പറ്റ: റിപ്പണ്‍ സെന്റ് ജോസഫ്സ് ചർച്ച് ഹാളിൽ ഇടവകയിലെ യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇന്ന് മാനസിക ആരോഗ്യ സെമിനാർ നടത്തും. എകെസിസി റിപ്പണ്‍ യൂണിറ്റിന്റെയും ബത്തേരി അസംപ്ഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സ്മാർട്ട്-23 എന്ന പേരിൽ പരിപാടി.
രാവിലെ ഒന്‍പതിന് വികാരി ഫാ.സണ്ണി കൊല്ലാർതോട്ടം ഉദ്ഘാടനം ചെയ്യും. കൗണ്‍സലിംഗും സ്ട്രസ് മാനേജ്മെന്റ്, ഡ്രഗ്-ഇന്റർനെറ്റ് അഡിക്ഷൻ എന്നീ വിഷയങ്ങളിൽ ക്ലാസും ഉണ്ടാകും.
ഡോ.ജോ ടുട്ടു ജോർജ്, ഡോ.സിസ്റ്റർ ലിസ് മാത്യു എസ്എച്ച്, സിസ്റ്റർ അലീന, കൈലാസ് ബേബി, സി.എസ്. ജോബിൻ, എകെസിസി ഭാരവാഹികളായ ബേബി താഴുങ്കൽ, ജോണ്സണ് കുറ്റിക്കാട്ടിൽ, ബിനോയ് കുറ്റിക്കാട്ടിൽ, ഷാജി റാത്തപ്പള്ളി, സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ സിജോ മണിയംകുന്നേൽ എന്നിവർ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് സമാപനം.