അന്പലവയലിൽ പുഷ്പോത്സവം ജനുവരി ഒന്നിനു തുടങ്ങും
1377359
Sunday, December 10, 2023 4:37 AM IST
കൽപ്പറ്റ: അന്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ അന്താരാഷ്ട്ര പുഷ്പോത്സവം(പൂപ്പൊലി) ജനുവരി ഒന്നു മുതൽ 15 വരെ നടത്തും. ഇതിന്റെ ഭാഗമായി ഗവേഷണ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ആറ് സബ് കമ്മിറ്റികൾ രൂപീകരിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്പിളി സുധി, അന്പലവയൽ പഞ്ചായത്ത് വൈസ് പ്രിസിഡന്റ് കെ. ഷമീർ, ആർഎആർഎസ് അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ.സി.കെ. യാമിനി വർമ തുടങ്ങിയവർ പങ്കെടുത്തു.
അത്യപൂർവ ഇനങ്ങളിൽപ്പെട്ടതടക്കം പൂച്ചെടികളുടെ പ്രദർശനം, കർഷകർക്കും കാർഷിക മേഖലയിൽ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്കും വിജ്ഞാനം പകരുന്ന സെമിനാറുകൾ, കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങിയവ പൂപ്പൊലിയുടെ ഭാഗമാകും.
സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്മകൾ തുടങ്ങിയവയുടേതായി 200ൽപരം സ്റ്റാളുകൾ പൂപ്പൊലി നഗരിയിൽ പ്രവർത്തിക്കും.
സന്ദർശകരുടെ സൗകര്യാർത്ഥം ആറ് ടിക്കറ്റ് കൗണ്ടറും ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ഒരുക്കും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പുപ്പൊലി നടത്തിപ്പ്.