സു​ൽ​ത്താ​ൻ ബ​ത്തേ​രി: എം.​ടി. വാ​സു​ദേ​വ​ൻ​നാ​യ​ർ സം​വി​ധാ​നം ചെ​യ്ത "നി​ർ​മ്മാ​ല്യം’ സി​നി​മ​യു​ടെ അ​ന്പ​താം വാ​ർ​ഷി​കാ​ഘോ​ഷം ക്ലാ​സി​ക് ഫി​ലിം സൊ​സൈ​റ്റി, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ ആഭി​മു​ഖ്യ​ത്തി​ൽ 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ടൗ​ണ്‍ സ്ക്വ​യ​റി​യി​ൽ ന​ട​ത്തും.

ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​കൻ ഒ.​കെ. ജോ​ണി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ മാ​ഗി, പ്ര​ഫ.​ടി. മോ​ഹ​ൻ​ബാ​ബു, ഡോ.​ഇ.​പി. മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സി​നി​മ പ്ര​ദ​ർ​ശ​നം, എം.​ടി​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച് മോ​ഹ​ന​വീ​ണാ​വാ​ദ​ക​ൻ പോ​ളി വ​ർ​ഗീ​സി​ന്‍റെ ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത അ​വ​ത​ര​ണം എ​ന്നി​വ​യു​ണ്ടാ​കും.