ചോളം കൃഷി പ്രോത്സാഹിപ്പിക്കണം: എഎപി കിസാൻ വിംഗ്
1376934
Saturday, December 9, 2023 1:08 AM IST
കൽപ്പറ്റ: കർണാകയിൽനിന്നു കാലിത്തീറ്റയായി ചോളത്തണ്ട് കൊണ്ടുവരുന്നതിലെ വിലക്കിന്റെ പശ്ചാത്തലത്തിൽ ചോളം കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു സർക്കാർ നടപടി സ്വീകരിക്കണമെന്ന് എഎപി കിസാൻ വിംഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.ടി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. എഎപി ജില്ലാ സെക്രട്ടറി ഡോ.എ.ടി. സുരേഷ്, കിസാൻ വിംഗ് ജില്ലാ സെക്രട്ടറി കെ.പി. ജേക്കബ്, എ.എം. ചാക്കോ, പി. ജനാർദനൻ എന്നിവർ പ്രസംഗിച്ചു.