സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ക്ക് പരിക്ക്
1376929
Saturday, December 9, 2023 1:08 AM IST
മാനന്തവാടി: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാരായ ഒന്‍പത് പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം ആറോടെ കൊയിലേരി താന്നിക്കലിലാണ് അപകടം.
കല്ലുമൊട്ടന്‍കുന്ന് കല്ലോകുടി കവിത(39), കോട്ടക്കുന്ന് വാഴക്കുഴിയില് ശരണ്യ(27), കരിമാനി പാറക്കല്‍ ശ്രീജി(30), മേപ്പാടി പോളിടെക്നിക് കോളജ് വിദ്യാര്‍ഥകളായ നിജാസ്(17), സംജത്ത്(17), കേണിച്ചിറ അഞ്ചയില്‍ ആര്യ(25), കണിയാരം സ്വദേശിനി നിത(32), കാട്ടിക്കുളം സ്വദേശിനി അനില(29), ചെറ്റപ്പാലം സ്വദേശിനി ഷീബ(52)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ നേടി. ആരുടെയും നില ഗുരുതരമല്ല.