അനധികൃത നിർമാണം: നടപടി സ്വീകരിക്കണമെന്ന്
1376928
Saturday, December 9, 2023 12:58 AM IST
മാനന്തവാടി: നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ജനതാദൾ- എസ് ജില്ലാ വൈസ് പ്രസിഡന്റ് അസീസ് കൊടക്കാട്ട് ആവശ്യപ്പെട്ടു.
നഗരത്തിൽ മറ്റുചില ഭാഗങ്ങളിലെ അനധികൃത നിർമാണം പോലീസിനെ ഉപയോഗിച്ച് തടഞ്ഞ മുനിസിപ്പൽ അധികൃതർ എരുമത്തെരുവിലെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണെന്നും മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയതായും അസീസ് അറിയിച്ചു.